Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.J. James

കെസിബിസി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; വി.​​​ജെ.​​​ ജ​​​യിം​​​സി​​​ന് സാഹിത്യ പുരസ്കാരം

കൊ​​​ച്ചി: വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ 2025-ലെ ​​​അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡി​​​ന് ടോം ​​​ജേ​​​ക്ക​​​ബ് അ​​​ർ​​​ഹ​​​നാ​​​യി.

40 വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്തു​​​ള്ള ഇ​​​ദ്ദേ​​​ഹം ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ‘പ​​​കി​​​ട പ​​​കി​​​ട’ പ​​​ര​​​മ്പ​​​ര​​​യു​​​ടെ നി​​​ർ​​​മാ​​​താ​​​വും 15 ൽ​​​പ്പ​​​രം സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ഭി​​​നേ​​​താ​​​വു​​​മാ​​​ണ്. പാ​​​ൻ ഇ​​​ന്ത്യ​​​ൻ സി​​​നി​​​മ​​​യാ​​​യ ‘ക​​​ലാം എ​​​സ്ടി​​​ഡി​​​ബി’ യാ​​​ണ് പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്.

സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡ് വി.​​​ജെ.​​​ജ​​​യിം​​​സി​​​നാ​​​ണ്. സാ​​​ഹി​​​ത്യ​​​രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണു പു​​​ര​​​സ്കാ​​​രം. കെ​​​സി​​​ബി​​​സി ദാ​​​ർ​​​ശ​​​നി​​​ക വൈ​​​ജ്ഞാ​​​നി​​​ക അ​​​വാ​​​ർ​​​ഡ് റ​​​വ.​​​ഡോ.​​​ തോ​​​മ​​​സ് വ​​​ള്ളി​​​യാ​​​നി​​​പ്പു​​​റ​​​ത്തി​​​നാ​​​ണ്. യോ​​​ഹ​​​ന്നാ​​​ന്‍റെ സു​​​വി​​​ശേ​​​ഷ​​​ത്തി​​​ലും ജെ​​​റ​​​മി​​​യ പ്ര​​​വാ​​​ച​​​ക​​​ന്‍റെ പു ​​​സ്ത​​​ക​​​ത്തി​​​ലും റോ​​​മാ​​​ക്കാ​​​ർ​​​ക്കു​​​ള്ള ലേ​​​ഖ​​​ന​​​ത്തി​​​ലും ഡോ​​​ക്ട​​​റേ​​​റ്റു​​​ള്ള ഇ​​​ദ്ദേ​​​ഹം പ​​​തി​​​നെ​​​ട്ടു പു​​​സ്ത‌​​​ക​​​ളു​​​ടെ ര​​​ച​​​യി​​​താ​​​വു​​​കൂ​​​ടി​​​യാ​​​ണ്.

മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ൽ കോ​​​സ്റ്റ്യൂം രം​​​ഗ​​​ത്ത് മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ച സ്റ്റെ​​​ഫി സേ​​​വ്യ​​​റി​​​നാ​​​ണ് യു​​​വ​​​പ്ര​​​തി​​​ഭാ പു​​​ര​​​സ്കാ​​​രം. ‘ഗ​​​പ്പി’ എ​​​ന്ന സി​​​നി​​​മ​​​യ്ക്കു കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബെ​​​സ്റ്റ് കോ​​​സ്റ്റ്യൂം ഡി​​​സൈ​​​ന​​​ർ അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്ക്‌​​​കാ​​​ര​​​ത്തി​​​ന് ബേ​​​ബി​​​ച്ച​​​ൻ ഏ​​​ർ​​​ത്ത​​​യി​​​ൽ, (ക​​​ലാ-​​​സാം​​​സ്‌​​​കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ, എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ) ഡോ.​​​ ജോ​​​ർ​​​ജ് മ​​​ര​​​ങ്ങോ​​​ലി, (എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ), ഫാ.​​​ ജോ​​​ൺ വി​​​ജ​​​യ​​​ൻ ചോ​​​ഴം​​​പ​​​റ​​​മ്പി​​​ൽ (ക്രൈ​​​സ്ത​​​വ സം​​​ഗീ​​​തം ) എ​​​ന്നി​​​വ​​​ർ അ​​​ർ​​​ഹ​​​രാ​​​യി.

കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖാ​​​പി​​​ച്ച​​​ത്. 16ന് ​​​പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ന​​​ൽ​​​കു​​​മെ​​​ന്ന് മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ മി​​​ൽ​​​ട്ട​​​ൺ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up